ഒരു കോടി വീടുകളില്‍ 'പുരപ്പുറ സോളാര്‍'- പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യ തീരുമാനം; 'പ്രധാനമന്ത്രി സൂര്യോദയ് യോജന'യുമായി മോദി

  • 22/01/2024

രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോർജ സംവിധാനങ്ങള്‍ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പ്രധാനമന്ത്രി സൂര്യോദയ യോജന' എന്ന പേരില്‍ അദ്ദേഹം സോളാർ പദ്ധതി പ്രഖ്യാപിച്ചു. അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍‌ പങ്കെടുത്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അയോധ്യയില്‍ നിന്നു മടങ്ങിയെത്തിയതിനു ശേഷമാണ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നു അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

Related News