ഓവുചാല്‍ നിര്‍മാണത്തിന് കുഴിയെടുത്തു; മൂന്ന് നില വീട് ഇടിഞ്ഞുവീണു

  • 22/01/2024

പുതുച്ചേരിയില്‍ ഗൃഹപ്രവേശനത്തിന് മുന്‍പ് മൂന്ന് നില വീട് ഇടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല. ഓവുചാല്‍ നിര്‍മ്മാണത്തിനായി നിലം കുഴിച്ചപ്പോഴാണ് വീട് ഇടിഞ്ഞ് വീണത്. അടുത്തമാസം ഒന്നിന് ഗൃഹപ്രവേശം നിശ്ചയിച്ച വീടാണ് ഇടിഞ്ഞുവീണത്.

മാട്ടുപ്പെട്ടി ഉപ്പണം ബ്ലോക്കിലാണ് റോഡിന് സമീപത്തെ വീടാണ് ഇടിഞ്ഞു തകര്‍ന്നത്. ഈ പ്രദേശത്ത് ആകാശപ്പാത നിര്‍മ്മിക്കാനായി കുഴിയെടുത്തപ്പോഴാണ് ഇടിഞ്ഞുവീണത്. സാവിത്രിയെന്ന സ്ത്രീക്ക് സര്‍ക്കാര്‍ സൗജന്യമായി പട്ടയം നല്‍കിയ ഭുമിയില്‍ നിര്‍മ്മിച്ച വീടാണ് ഇടിഞ്ഞ് വീണത്. ഗൃഹപ്രവേശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപകടം ഉണ്ടായത്.

രാവിലെ കുഴിയെടുത്തപ്പോള്‍ വീടിന് കുലുക്കമുണ്ടായിരുന്നു. വീട് പിറകിലേക്ക് മറിഞ്ഞ് വീണതിനാല്‍ വലിയ അപകടമൊന്നും ഉണ്ടായില്ല. ഏറെനാളത്തെ അദ്ധ്വാനം കൊണ്ടാണ് സാവിത്രി ഇത്തരത്തിലൊരു വീട് നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട് തകര്‍ന്നതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മന്ത്രി ഉള്‍പ്പടെ സ്ഥലത്തെത്തി സാധ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നല്‍ അടിത്തറ പണിതതിലെ പ്രശ്‌നമാണ് വീട് ഇടിയാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു.

Related News