അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചയിടത്ത് നിർമിച്ച രാമക്ഷേത്രത്തില്‍ ഭക്തർക്ക് ഇന്ന് മുതല്‍ പ്രവേശനം. വികസനത്തിന് പിന്നാലെ കടകള്‍ക്ക് വാടക തുക സർക്കാർ ഉയർത്തിയതോടെ ആശങ്കയിലാണ് സമീപവാസികള്‍. അയോധ്യാ ക്ഷേത്ര നഗരിയുടെ സുരക്ഷാ ചുമതല സിആർപിഎഫില്‍ നിന്ന് ഉത്തർപ്രദേശ് പൊലീസ് ഇന്ന് ഏറ്റെടുക്കും.
അയോധ്യയില്‍ ഇനി കലാപം ഉണ്ടാകില്ല എന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന വെറുതെ ആയിരുന്നില്ല. അയോധ്യയില്‍ സുരക്ഷാ ഒരുക്കാൻ യോഗി സർക്കാർ നിയോഗിച്ചത് പി.എ.സി എന്ന് വിളിക്കുന്ന ഉത്തർപ്രദേശ് പ്രവിശ്യാ സായുധ കോണ്‍സ്റ്റബുലറിയെ ആണ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ മനസറിഞ്ഞ് സംഘർഷങ്ങളില്‍ ഉള്‍പ്പെട്ടവരെ തല്ലിചതയ്ക്കാൻ പരിശീലനം നേടിയ പൊലീസ് സംഘമാണ് ഇത്. അയോധ്യയില്‍ നിന്നും സിആർപിഎഫിനെ പിൻവലിച്ച് ഉത്തർപ്രദേശ് സംസ്ഥാന പൊലീസിനെ നിയോഗിക്കുന്ന ബി.ജെ.പി സർക്കാർ പി.എ.സിയെയും അയോധ്യയില്‍ വിന്യസിക്കുന്നുണ്ട്. 31000 കോടി രൂപ സർക്കാർ ഖജനാവില്‍ നിന്ന് മുടക്കിയാണ് അയോധ്യയിലെ ക്ഷേത്ര നഗരി യോഗി സർക്കാർ വിപുലീകരിച്ചത്.
ഇതോടെ സമീപത്ത് ചെറിയ കടകള്‍ നടത്തിയ പലർക്കും ഉപജീവനമാർഗം ഉപേക്ഷിക്കേണ്ടി വന്നു. ക്ഷേത്രത്തില്‍ കൂടുതല്‍ ഭക്തരെത്തിയാല്‍ വരുമാനം വർധിക്കുമെന്ന് കണക്ക് കൂട്ടിയവർക്ക് ഇപ്പൊള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നികുതി ഇനത്തില്‍ നല്‍കേണ്ട തുക ഇരട്ടിയോളമായി. ഇന്ന് മുതല്‍ പ്രതിദിനം 15000 ഭക്തര്‍ രാമക്ഷേത്രത്തില്‍ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?