ഗാന്ധിജി നടത്തിയ സമരം വിജയിച്ചില്ല; സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസിന്റെ ചെറുത്തുനില്‍പ്പ്: തമിഴ്‌നാട് ഗവര്‍ണര്‍

  • 23/01/2024

മഹാത്മാഗാന്ധിയെ ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നടത്തിയ പരാമര്‍ശം വിവാദത്തില്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഗാന്ധിജി നടത്തിയ സ്വാതന്ത്ര്യസമരം ഒന്നുമല്ലാതായിപ്പോയി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക ചെറുത്തു നില്‍പ്പാണ് ബ്രിട്ടീഷുകാരെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ചതെന്നും ആര്‍ എന്‍ രവി പറഞ്ഞു. 

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ നടന്ന സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍. 1942 ന് ശേഷം ഗാന്ധിജിയുടെ സമരങ്ങള്‍ ഇല്ലാതായി. നേതാജി സുഭാഷ് ചന്ദ്രബോസാണ് ശക്തമായ ചെറുത്തു നില്‍പ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നത്. 

നേതാജിയുടെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസഹകരണ സമരത്തില്‍ കാര്യമായ ഒന്നുമുണ്ടായില്ല. സമരത്തില്‍ തമ്മിലടി മാത്രമാണ് നടന്നത്. മുഹമ്മദലി ജിന്നയാണ് രാജ്യത്തില്‍ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും തമിഴ്‌നാട് ഗവര്‍ണര്‍ പറഞ്ഞു.

Related News