'ഫോണുപയോഗിക്കാതെ വാഹനമോടിക്കുക' എന്ന മുദ്രാവാക്യമുയർത്തി ഗൾഫ് ട്രാഫിക് വീക്ക്

  • 25/01/2024

 


കുവൈത്ത് സിറ്റി: "ഫോണുപയോഗിക്കാതെ വാഹനമോടിക്കുക" എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പയിൻ. 37-ാമത് ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് 2024 പ്രവർത്തന സമിതി, കമ്മിറ്റി ചെയർമാൻ ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഹയാന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്റെ തയാറെടുപ്പുകൾ. ട്രാഫിക് ബോധവൽക്കരണത്തിനും സുരക്ഷയ്ക്കുമുള്ള പൊതു പദ്ധതിയും പ്രധാനപ്പെട്ട കാര്യങ്ങളും കമ്മിറ്റി ചർച്ച ചെയ്തു. പരിപാടിക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉപകരണങ്ങളും സജ്ജമാക്കി.

Related News