വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സഹോദരന്റെ മക്കളെ ക്രൂരമായി കൊലപ്പെടുത്തി; 24 കാരന്‍ പിടിയില്‍

  • 27/07/2025

ബംഗളൂരുവില്‍ സഹോദരന്റെ മക്കളെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഷാഖ്, ജുനൈദ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവാവിന്റെ ആക്രണത്തില്‍ സാരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സഹോദരന്റെ ആക്രമണം. കുട്ടികളുടെ അമ്മ ജോലിക്ക് പോയിരുന്നു.

മുത്തശ്ശി കടയില്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം ഹാമറും ഇരുമ്ബുവടിയും ഉപയോഗിച്ച്‌ കുട്ടികളെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്

Related News