രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമബംഗാളിലേക്ക് കടന്നതോടെ മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ മമതയോട് രാഹുല്‍ സംസാരിച്ചേക്കും. സഖ്യം പിളര്‍ത്തുന്ന മമത ബിജെപിയില്‍ ചേരട്ടെയെന്ന് സിപിഎം വിമര്‍ശിച്ചു.
മമത ബാനര്‍ജിയുടെ കടുത്ത അതൃപ്തിക്കിടെ രാഹുല്‍ ഗാന്ധിയുടെ യാത്ര പശ്ചിമ ബംഗാളിലേക്ക്. ബിജെപിക്കെതിരെ ഒറ്റക്ക് പോരാടുമെന്നും ആരുടെയും സഹായം വേണ്ടെന്നുമുളള നിലപാടിലൂടെ സഖ്യത്തെ തള്ളിയെ മമത ബാനര്‍ജിയെ അനുനയിപ്പിക്കാനാകും കോണ്‍ഗ്രസിന്റെ ശ്രമം. മമതയോട് അടുക്കാന്‍ താല്പര്യമില്ലാത്ത സംസ്ഥാന ഘടകത്തെ ഒഴിവാക്കി രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കാനാണ് നീക്കം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?