ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. റിപബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മക്രോണ്‍ ഇന്ത്യയിലെത്തിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് ഇറങ്ങിയത്. മുഖ്യമന്ത്രി ഭജൻലാല്‍ ശർമ്മ മക്രോണിനെ സ്വീകരിച്ചു. ഇമ്മാനുവേല്‍ മക്രോണ്‍ രാജസ്ഥാനിലെ ആമ്ബർ ഫോർട്ടും ജന്തർ മന്തറും സന്ദർശിക്കും. കൂടാതെ വൈകിട്ട് ആറിന് ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും മക്രോണ്‍ പങ്കെടുക്കും.
പിന്നാലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ദില്ലിയിലേക്ക് തിരിക്കും. നാളെ മക്രോണ്‍ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് റിപ്പബ്ലിക് ദിനത്തില്‍ അതിഥി ആകില്ലെന്ന് ഉറപ്പായത്തോടെയാണ് ഇമ്മനുവല്‍ മക്രോണിന് ക്ഷണം ലഭിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?