സാമൂഹ്യ പുരോഗതി സൂചികയിൽ അറബ് ലോകത്ത് ഒന്നാമത് കുവൈറ്റ്

  • 25/01/2024

 

കുവൈത്ത് സിറ്റി: സാമൂഹ്യ പുരോഗതി സൂചികയിൽ ആഗോള തലത്തിൽ 48-ാം റാങ്ക് നേടി കുവൈത്ത്. അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ കുവൈത്ത് വലിയ നേട്ടമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഹാർവാർഡ് ബിസിനസ് സ്കൂളുമായി സഹകരിച്ച് അമേരിക്കൻ സംഘടനയായ "സോഷ്യൽ പ്രോഗ്രസ് ഇംപറേറ്റീവ്" (എസ്പിഐ) ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്. 170 രാജ്യങ്ങളെ വിലയിരുത്തിയ ഈ സമഗ്ര സൂചിക തയാറാക്കിയിട്ടുള്ളത്. അറബ് ലോകത്ത് രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 51-ാം സ്ഥാനവും നേടിയ യുഎഇയാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്.

ഖത്തർ 65-ാം സ്ഥാനത്തും ഒമാൻ 68-ാം സ്ഥാനത്തും ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവ യഥാക്രമം 84, 89, 90 സ്ഥാനങ്ങളും നേടി. ടുണീഷ്യ, ലെബനൻ, അൾജീരിയ എന്നിവ യഥാക്രമം 91, 96, 97 എന്നീ സ്ഥാനങ്ങളിൽ ഉണ്ട്. അടിസ്ഥാന മാനുഷിക ആവശ്യങ്ങൾ വിഭാഗത്തിൽ 92.27 പോയിന്റും ക്ഷേമത്തിന്‍റെ കാര്യത്തിൽ 71.42 പോയിന്റും അവസര സൂചികയിൽ 58.64 പോയിന്റുമായി കുവൈറ്റ് 100 പോയിന്റിൽ 73.44 പോയിന്റ് നേടി. ഡെൻമാര്‍ക്ക് ആണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Related News