കുവൈത്തിൽ രണ്ടര ടൺ പുകയില പിടിച്ചെടുത്ത് അധികൃതര്‍

  • 25/01/2024


കുവൈത്ത് സിറ്റി: രണ്ടര ടൺ പുകയില പിടിച്ചെടുത്ത് അധികൃതര്‍. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഒരു വെയര്‍ഹൗസില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റില്‍ നിന്നുമായി വൻ തോതില്‍ നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത പുകിയില ഉത്പന്നങ്ങള്‍ കടകളിലും കഫേകളിലും വിതരണം ചെയ്യുന്നതിനായി സംഭരിക്കുകയും തയ്യാറാക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ നിയന്ത്രണ വകുപ്പ് അടുത്തിടെ ഇത്തരത്തിലുള്ള നിരവധി പിടിച്ചെടുക്കലുകള്‍ നടത്തിയിട്ടുണ്ട്.

Related News