700 ദിനാറിനായി തർക്കം; അബു ഫ്തൈറയിൽ വെടിയുതിര്‍ത്ത് പൊലീസ് ഓഫീസര്‍

  • 25/01/2024


കുവൈത്ത് സിറ്റി: അബു ഫ്തൈറയിൽ പൗരന് നേര്‍ക്ക് വെടിയുതിര്‍ത്ത് പൊലീസ് ഓഫീസര്‍. ക്യാപ്റ്റൻ റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഔദ്യോഗിക പിസ്റ്റൾ ഉപയോഗിച്ച് പൗരന് നേരെ വെടിവച്ചത്. 700 കുവൈത്തി ദിനാറിന്‍റെ കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ പൗരനുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. ഇത് രൂക്ഷമായതാണ് വെടിയുതിര്‍ക്കുന്നതില്‍ കലാശിച്ചത്. പൗരനെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വെടിവച്ചത്. പൗരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

Related News