മൈദാൻ ഹവല്ലിയിൽ അപ്പാർട്ട്മെൻ്റിൽ തീപിടിത്തം; ഒരു മരണം

  • 26/01/2024

 

കുവൈത്ത് സിറ്റി: മൈദാൻ ഹവല്ലി പ്രദേശത്തെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. സാൽമിയ, ഹവല്ലി, അൽ-ഹിലാലി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തിയെങ്കിലും അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കാനായില്ല. അഞ്ചാം നിലയിൽ തീ അണച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. ഏകോപിപ്പിച്ച ശ്രമങ്ങളിലൂടെ കെട്ടിടത്തിൽ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നതും തടയാനായി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അ​ഗ്നിശമന സേന അറിയിച്ചിട്ടുണ്ട്.

Related News