റുമൈത്തിയയിലെ ഷിയാ പള്ളികൾക്ക് നേരെ ആക്രമണ പദ്ധതിയിട്ട മൂന്ന് പേർ അറസ്റ്റിൽ

  • 26/01/2024


കുവൈത്ത് സിറ്റി: റുമൈത്തിയയിലെ ഷിയാ ആരാധനാലയങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട തീവ്രവാദി സെല്ലിൻ്റെ പദ്ധതി തകർത്ത് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥർ സെല്ലിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള മൂന്ന് ടുണീഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. എല്ലാ വ്യക്തികളെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

നിരോധിത ഐസിസ് ഭീകര സംഘടനയുമായി ബന്ധം സ്ഥാപിക്കുകയും കുവൈത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതികൾ തയറാക്കുകയും ചെയ്തവരെ 21 ദിവസത്തേക്ക് പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുക്കുകയും സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കുവൈത്തിലെ നിരവധി ഹുസൈനിയ്യകളെ (ശിയാ പള്ളികൾ) മൂന്നാഴ്ചത്തേക്കാണ് ഇവർ നിരീക്ഷിച്ചത്. റുമൈതിയയിലെ ഒരു ആരാധനാലയമായിരുന്നു അവരുടെ ആസൂത്രിത ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലം.

Related News