കുവൈറ്റ് മുനിസിപ്പാലിറ്റി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് കഫേ ഉടമയ്ക്കെതിരെ നടപടി

  • 27/01/2024



കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് സുബിയയിലെ ഒരു കഫേയുടെ ഉടമയ്‌ക്കെതിരെ ന‌ടപടി. മറ്റൊരു സ്ഥലത്ത് ഒരു ലൈസൻസില്ലാത്ത പ്രവർത്തനം നടത്തിയതിന് മുമ്പ് കഫേ ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സുബിയ പ്രദേശത്തെ സർക്കാർ സ്വത്ത് കയ്യേറി പ്രവർത്തനം നടത്തുന്നത് പരിശോധന സംഘം കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയിൽ മുമ്പ് മുന്നറിയിപ്പ് നൽകിയ അതേ പൗരൻ തന്നെയാണ് നിയമലംഘനം നടത്തുന്നതെന്ന് വ്യക്തമായി. സ്പ്രിംഗ് ക്യാമ്പ് സ്ഥാപിക്കുന്നതിന് താൽക്കാലിക ലൈസൻസ് നൽകിയതിന് ശേഷം അതേ നിയമലംഘകൻ മറ്റൊരിടത്ത് ലംഘനം ആവർത്തിച്ചതായാണ് കണ്ടെത്തിയത്. മറ്റൊരു ആവശ്യത്തിനായി ഉപയോഗിച്ചതിനാൽ ക്യാമ്പിൻ്റെ ലൈസൻസും റദ്ദാക്കി.

Related News