കുവൈത്തിലെ എല്ലാ മേഖലകളിലും ട്രാഫിക്ക് പരിശോധന കടുപ്പിച്ച് അധികൃതർ

  • 27/01/2024



കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ മേഖലകളിലും ട്രാഫിക്ക് പരിശോധന കടുപ്പിച്ച് അധികൃതർ. 3273 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 76 വാഹനങ്ങൾ പിടിച്ചെടുക്കുകയും ​ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഒരാളെയും ഏഴ് വാഹനങ്ങളും കണ്ടെത്തി. രണ്ട് പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്കും റഫർ ചെയ്തു. പരിശോധന ക്യാമ്പയിനുകൾ ശക്തമായി തുടരുമെന്നും നിയമം നടപ്പിലാക്കുന്നതിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും അധികൃതർ വിശദീകരിച്ചു.

Related News