അപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് കുവൈത്ത്

  • 27/01/2024



കുവൈത്ത് സിറ്റി: ശനിയാഴ്ച കുവൈത്ത് ആകാശം ഒരു അപൂർവ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചെന്ന്  അജ്‍രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ബുധൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ സംയോജനമാണ് ദൃശ്യമായത്. രാജ്യത്തിൻ്റെ ആകാശം രണ്ട് ചുവപ്പ് ഗ്രഹങ്ങളുടെ സംയോജനത്തിന് വേണ്ടി തയാറാണെന്നും അതിന്റെ അളവ് 0.25 ൽ എത്തി അടുത്ത് കൊണ്ട് വരുമെന്നും കേന്ദ്രം വിശദീകരിച്ചു. പുലർച്ചെ മുതൽ സൂര്യോദയം വരെ ഈ സംയോജനം നിരീക്ഷിച്ചു . കൂടാതെ ആകാശത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് രാത്രിയിൽ തിങ്കളാഴ്ച വരെ ദൃശ്യമാകുന്നത് തുടരുമെന്നും വിദ​ഗ്ധർ പറഞ്ഞു.

Related News