കുവൈത്ത് മൊബൈൽ ഐഡി, സഹേൽ എന്നിവയിൽ നിന്നള്ള നോട്ടിഫിക്കേഷനുകൾ ഔദ്യോ​ഗികമാക്കി

  • 27/01/2024


കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐഡി, സഹേൽ എന്നീ ആപ്ലിക്കേഷനുകൾ വഴിയുള്ള അറിയിപ്പുകൾ ഔദ്യോഗിക സന്ദേശങ്ങളായി അംഗീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. എല്ലാ മന്ത്രാലയ മേഖലകളിലുമുള്ള സമൻസ്, ഇടപാട് പൂർത്തീകരണം, അവലോകനങ്ങൾ തുടങ്ങിയ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും ഈ അറിയിപ്പുകൾ ഉപയോഗിക്കാമെന്ന് ആദ്യ ആർട്ടിക്കിളിൽ പറയുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം നടപ്പിലാക്കാൻ മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറിക്ക് ചുമതലയുണ്ടെന്ന് ആർട്ടിക്കിൾ രണ്ട് വ്യക്തമാക്കുന്നു.

Related News