ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി ജഹ്‌റ ഗവർണറേറ്റ്

  • 28/01/2024


കുവൈത്ത് സിറ്റി: ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചവരെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കി ജഹ്‌റ ഗവർണറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം. ഏകദേശം 16,000 ദിനാർ വിലയുള്ള ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുകയും റാവ്‌ദാടൈൻ പ്രദേശത്തെ 14 തടി തൂണുകൾ നശിപ്പിക്കുകയും ചെയ്ത അജ്ഞാത സംഘത്തെയാണ് തേടുന്നത്. 100 എംഎം കനമുള്ള 3,000 മീറ്റർ കേബിളാണ് പ്രതികൾ മോഷ്ടിച്ചതെന്ന് അധികൃതർ പറഞ്ഞു.

2/2024 നമ്പർ പ്രകാരം അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ച് മോഷണം എന്ന് ഉൾപ്പെടുത്തി ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യുതി - ജല മന്ത്രാലയത്തിലെ കുവൈത്തി ജീവനക്കാരൻ മോഷണം നടന്നതായി പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. റാവുഡൈൻ ലൈനിനായി ഏകദേശം 11 മീറ്റർ നീളമുള്ള 11 മരത്തൂണുകൾ തകർത്താണ് മോഷണം നടത്തിയത്. മോഷ്ടിക്കപ്പെട്ട ഇലക്ട്രിക്കൽ കേബിളിന് ഏകദേശം 2,225 ലീനിയർ മീറ്റർ നീളവും 100 എംഎം കനവും ഏകദേശം 12,667 ദിനാർ വിലയുമുണ്ടായിരുന്നു.

Related News