കുവൈറ്റ് ദേശീയദിനാഘോഷം; വാട്ടർ ബലൂണുകള്‍ എറിഞ്ഞ നാല് കുട്ടികൾ അറസ്റ്റിൽ

  • 25/02/2024



കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച് വഴിയാത്രക്കാർക്ക് നേരെ വാട്ടർ ബലൂണുകൾ എറിഞ്ഞതിന് പ്രായപൂർത്തിയാകാത്ത നാല് പേര്‍ അറസ്റ്റിൽ. ഗൾഫ് സ്ട്രീറ്റിൽ നിന്നാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വാഹനം കണ്ടുകെട്ടുകയും കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ തുടർനടപടികൾക്കായി എൻവയോൺമെന്‍റല്‍ പോലീസിന് കൈമാറുകയും ചെയ്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യാനും ശിക്ഷയായി 500 ദിനാർ വരെ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വാട്ടര്‍ ബലൂണുകള്‍ എറിയുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അത്തരം പെരുമാറ്റങ്ങൾക്കെതിരായ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി

Related News