ഒരാഴ്ചക്കിടെ ഉണ്ടായയത് 1,620 ട്രാഫിക് അപകടങ്ങൾ; 21,858 നിയമലംഘനങ്ങൾ കണ്ടെത്തി

  • 03/04/2024


കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് (ജിടിഡി) അറിയിച്ചു. മാർച്ച് 23 മുതൽ 29 വരെയുള്ള കണക്കാണിത്. പരിക്കുകൾക്കും മരണങ്ങൾക്കും കാരണമായ 293 ഗുരുതരമായ കൂട്ടിയിടികളും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളില്‍ 21,858 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 48 പേരെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, 130 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. അതേസമയം, നിയമപ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എട്ട് വഴിയോരക്കച്ചവടക്കാർ, അബോധാവസ്ഥയിലുള്ള ഒരാൾ, സിവിൽ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പേർ എന്നിങ്ങനെ പിടിയിലായി.

Related News