ഷുവൈഖ് തുറമുഖം വഴി പുകയില കടത്ത്; രണ്ട് കണ്ടെയ്നറുകൾ പിടിച്ചെടുത്ത് കസ്റ്റംസ്

  • 19/04/2024


കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം രണ്ടര മില്യൺ പുകയില നിറച്ച ബാഗുകൾ പിടികൂടി കസ്റ്റംസ് അധികൃതർ. ഒരു ഗൾഫ് രാജ്യത്ത് നിന്ന് എത്തിയ രണ്ട് 40 അടി കണ്ടെയ്നറുകൾ പിടിച്ചെടുത്തതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ബ്ലാങ്കറ്റുകളാണ് കണ്ടെയ്നറിനുള്ളിൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിശദമായ പരിശോധനയിൽ, ആദ്യ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച 672 കാർട്ടണുകൾ അധികൃതർ കണ്ടെത്തി.

ഓരോ കാർട്ടണിലും 20 ബർലാപ് തുണിത്തരങ്ങൾ ഉണ്ടായിരുന്നു. അവയിലൊന്നിൽ 50 ഗ്രാം ഭാരമുള്ള 25 പാക്കറ്റുകൾ രഹസ്യമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടാമത്തെ കണ്ടെയ്‌നറിൻ്റെ പരിശോധനയിൽ 366 ബാഗുകൾ കണ്ടെത്തി. ഓരോന്നിനും 100 പാക്കറ്റുകൾ വീതവും ഓരോ പാക്കറ്റിലും 60 ബാഗുകൾ വീതവുമാണ് പുകയില ഉണ്ടായിരുന്നത്. ഓരോ ബാഗിൻ്റെയും ഭാരം 2.3 ഗ്രാം ആയിരുന്നു. കള്ളക്കടത്ത് ശ്രമം തടയാൻ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കിയെന്നും കസ്റ്റംസ് അറിയിച്ചു.

Related News