സ്കൂൾ അധ്യാപകർക്ക് തൊഴിൽ അംഗീകാരം ലഭിക്കുന്നതിന് കുവൈത്തിൽ ഇനി ടീച്ചേഴ്സ് ലൈസൻസ് നിർബന്ധം

  • 22/05/2024


കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂൾ അധ്യാപകർക്ക് തൊഴിൽ അംഗീകാരം നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു. അധ്യാപകർ ഇപ്പോൾ ടീച്ചേഴ്സ് ലൈസൻസ് നേടിയിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം. അതേസമയം, പ്രൈവറ്റ് എജ്യുക്കേഷൻ്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഈ പുതിയ ലൈസൻസിംഗ് ആവശ്യകത നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഈ ലൈസൻസുകൾ നൽകുന്നതിന് ഒരു പ്രത്യേക കേന്ദ്രത്തെയോ സ്ഥാപനത്തെയോ അത് നിയോഗിച്ചിട്ടില്ല.

അതിന് പകരം അധ്യാകർക്ക് അതത് രാജ്യങ്ങളിലെ സർവകലാശാലകളിലെ അംഗീകൃത അക്കാദമിക് സെൻ്ററുകളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മൂന്ന് വർഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. അധ്യാപകർ പ്രത്യേക പരിശീലന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും അവരുടെ സ്കൂൾ പാഠങ്ങളിൽ ഇത് നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

Related News