മന്ത്രവാദം; കുവൈത്തിൽ സ്ത്രീ അറസ്റ്റിൽ

  • 22/05/2024

 


കുവൈത്ത് സിറ്റി: മന്ത്രവാദത്തിൽ ഏർപ്പെട്ടതിന് പ്രായമായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ്. പണം വാങ്ങി മന്ത്രവാദം നടത്തുന്ന 70 വയസുള്ള അവ്യക്ത പൗരത്വമുള്ള സ്ത്രീക്കെതിരെ ഒരാൾ പരാതി നൽകുകയായിരുന്നു. മന്ത്രവാദത്തിനായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങളുമായി കയ്യോടെ കുടുങ്ങിയ ശേഷമാണ് സ്ത്രീയെ അറസ്റ്റ് ചെയ്യാൻ വകുപ്പ് നിയമാനുമതി നൽകിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവർ ഇപ്പോൾ അന്വേഷണ ഓഫീസിൽ കസ്റ്റഡിയിലാണ്.

Related News