ജൂൺ ആദ്യത്തോടെ പുതിയ ചട്ടങ്ങൾ അനുസരിച്ച് വർക്ക് പെർമിറ്റ് വിതരണം ആരംഭിക്കാൻ മാൻപവർ അതോറിറ്റി

  • 22/05/2024


കുവൈത്ത് സിറ്റി: ജൂൺ ആദ്യത്തോടെ പുതിയ ചട്ടങ്ങൾ അനുസരിച്ച് വർക്ക് പെർമിറ്റ് വിതരണം പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ മേൽനോട്ടത്തിൽ അതോറിറ്റി പ്രവർത്തിക്കുന്നത് തുടരുകയാണ്. തൊഴിൽ വിപണിയെ പുനഃക്രമീകരിക്കുന്നതിനും ജനസംഖ്യാ ഘടന നിയന്ത്രിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ജൂണിൽ വർക്ക് പെർമിറ്റ് നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നിനായി ഈ ആഴ്ചയും അടുത്ത ആഴ്ചയും മന്ത്രിയുടെ അധ്യക്ഷതയിൽ യോഗങ്ങൾ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൃത്രിമം കാണിക്കുന്നത് കർശനമായി നിരോധിക്കുമെന്നും നിയമലംഘകർക്കെതിരെ പിഴ ചുമത്താൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 20ന് പുറപ്പെടുവിച്ച തീരുമാനത്തിൽ മാൻപവർ അതോറിറ്റിയുടെ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെൻ്റ് അംഗീകരിച്ച ആവശ്യകത വിലയിരുത്തലിനെ അടിസ്ഥാനമാക്കി തൊഴിലുടമകൾ വർക്ക് പെർമിറ്റ് നേടണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഓരോ വർക്ക് പെർമിറ്റിനും 150 ദിനാർ അധിക ഫീസ് ഈടാക്കും. വർക്ക് പെർമിറ്റ് ഉപയോഗിച്ച് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളെ മൂന്ന് വർഷത്തിനുള്ളിൽ 300 ദിനാർ ഫീസ് ഈടാക്കി മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനും അനുമതിയുണ്ട്.

Related News