ബയോമെട്രിക് ചെയ്തില്ലെങ്കിൽ എല്ലാ മന്ത്രാലയ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ്

  • 22/05/2024


കുവൈറ്റ് സിറ്റി : ബയോമെട്രിക് വിരലടയാളം ചെയ്തില്ലെങ്കിൽ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാവരും സഹേൽ ആപ്ലിക്കേഷൻ വഴി അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യണം, ഇംഗ്ലീഷ് സംസാരിക്കുന്നവർ മെറ്റാ ആപ്പ് ഉപയോഗിക്കണം. നിയുക്ത വിരലടയാള കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുക്കാത്തവരെ തിരിച്ചയക്കും. പൗരന്മാരുടെ വിരലടയാളത്തിനുള്ള ഗ്രേസ് പിരീഡ് 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. പ്രവാസികൾക്ക്, 2024 ഡിസംബർ 30-ന് കാലാവധി അവസാനിക്കും.

Related News