മയക്കുമരുന്ന് കേസിൽ പ്രവാസിയും കുവൈത്തി പൗരനും അറസ്റ്റിൽ

  • 22/05/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതിനും ദുരുപയോഗം ചെയ്തതിനും ഒരു പ്രവാസിയും കുവൈത്തി പൗരനും അറസ്റ്റിൽ. ഇവരെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിലേക്ക് പോലീസ് റഫർ ചെയ്തിട്ടുണ്ട്. ഒരു കെമിക്കൽ ബാഗ്, ഒരു റോൾ ക്രിസ്റ്റൽ മെത്ത് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. പ്രാദേശികമായി വാറ്റിയെടുത്ത മദ്യവും കണ്ടെടുത്തു. അബു ഹലീഫ പ്രദേശത്ത് നിന്നാണ് പൗരനെ പിടികൂടിയത്. പരിശോധനയിൽ ഇയാൾ ലഹരിമരുന്ന് ബാഗ് കൈവശം വച്ചിരിക്കുകയായിരുന്നെന്ന് കണ്ടെത്തി. പ്രവാസിയെ അൽ ജലീബിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മദ്യവും ക്രിസ്റ്റൽ മെത്തും അടങ്ങിയ ബാഗും കണ്ടെത്തി.

Related News