ഫഹാഹീൽ ഇൻഡസ്ട്രിയൽ പ്രദേശത്ത് പരിശോധന ക്യാമ്പയിൻ; നിരവധി നിയമലംഘനങ്ങൾ

  • 22/05/2024


കുവൈത്ത് സിറ്റി: ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിലെ വർക്ക്‌ഷോപ്പുകളും ഗാരേജുകളും ലക്ഷ്യമിട്ട് പരിശോധന ക്യാമ്പയിനുമായി അധികൃതർ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നിരവധി ബന്ധപ്പെട്ട അതോറിറ്റികളുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. ക്യാമ്പയിനിൽ വിവിധ തരത്തിലുള്ള 130 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അമിത ശബ്‍ദം പുറപ്പെടുവിച്ചിരുന്ന മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. 23 വർക്ക്‌ഷോപ്പുകളിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.

റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. മന്ത്രാലയം 7 പിടിച്ചെടുക്കൽ റിപ്പോർട്ടുകളും 4 സമൻസ് റിപ്പോർട്ടുകളും നൽകി. ഡെലിവറി വാഹനങ്ങൾ, റഫ്രിജറേറ്ററുകൾ, ഐസ്ക്രീം കാർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട 18 നിയമലംഘനങ്ങളാണ് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി കണ്ടെത്തിയത്. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഹൗസിം​ഗ് നിയമ ലംഘനങ്ങൾക്ക് 11 വർക്ക്ഷോപ്പുകൾ റിപ്പോർട്ട് ചെയ്യുകയും തുടർനടപടികൾക്കായി ആറെണ്ണത്തിന് നോട്ടീസ് നൽകുകയും ചെയ്തു.

Related News