നിയമലംഘനങ്ങൾക്ക് കടുത്ത പിഴ; പുതിയ ട്രാഫിക് നിയമം അതിവേ​ഗം നടപ്പിൽ വരുത്താൻ കുവൈത്ത്

  • 23/05/2024


കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമം അതിവേ​ഗം നടപ്പിൽ വരുത്താൻ കുവൈത്ത്. പുതിയ നിയമങ്ങൾ അന്തിമ രൂപമായിട്ടുണ്ടെന്നും അംഗീകാരത്തിന് തയ്യാറാണെന്നും അധികൃതർ വിശദീകരിച്ചു. അശ്രദ്ധയോടെയുള്ള ഡ്രൈവിം​ഗ് തടയുക, ഗുരുതരമായ നിയമലംഘനങ്ങളുടെ നിരക്ക് കുറയ്ക്കുക, ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിരവധി ഭേദഗതികളും കഠിനമായ പിഴകളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

നിലവിലെ നിയമം വേണ്ടത്ര കാര്യക്ഷമമല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ട്രാഫിക് നിയമം കൊണ്ട് വരാൻ ട്രാഫിക്ക് വിഭാ​ഗം തീരുമാനിച്ചത്. കടുത്ത പിഴകളാണ് പുതിയ നിയമത്തിൽ വരുന്നത്. പുതിയ ട്രാഫിക് നിയമത്തിൽ ചില നിയമലംഘനങ്ങൾക്ക് തടവ് മുതൽ കനത്ത പിഴ വരെ കഠിനമായ ശിക്ഷകൾ ഉൾപ്പെടുന്നു. പുതിയ നിയമങ്ങളുടെ അന്തിമ രൂപം ബന്ധപ്പെട്ട സമിതിയും അധികാരമുള്ള അതോറിറ്റികളും അവലോകനം ചെയ്യുകയും അംഗീകാരം ലഭിക്കുകയും ചെയ്താൽ ഉടൻ തന്നെ പ്രാബല്യത്തിൽ വരും.

Related News