കുവൈറ്റ് വിമാനത്താവളത്തിൽ വെടിയുതിര്‍ത്ത് ലെഫ്റ്റനന്‍റ്

  • 23/05/2024

 


കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിനടുത്തുള്ള അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിനുള്ളിൽ വെടിയുതിര്‍ത്ത് ജീവനക്കാരൻ. കുവൈത്ത് വിമാനത്താവളത്തിന്‍റെ ജനറൽ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുന്ന ഒരു ഫസ്റ്റ് ലെഫ്റ്റനന്‍റ് ആണ് ഓഫീസില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തൻ്റെ മേലുദ്യോഗസ്ഥനുമായുള്ള ചൂടേറിയ ടെലിഫോൺ വാക്കേറ്റത്തിന് ശേഷം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിനുള്ളിൽ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മേലുദ്യോഗസ്ഥനെ ഭയപ്പെടുത്താൻ ലെഫ്റ്റനൻ്റ് ആകാശത്തേക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോര്‍ട്ട്. ലെഫ്റ്റനൻ്റിന് ലഭിച്ച വൈദ്യസഹായം സംബന്ധിച്ച തർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇത് നടപടിക്രമങ്ങൾ മറികടന്നുകൊണ്ടാണെന്നാണ് ആരോപണം. ഇതേ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഫസ്റ്റ് ലെഫ്റ്റനന്‍റ് വെടിയുതിര്‍ത്തത്. കേണലിനെ കണ്ടയുടൻ ലെഫ്റ്റനൻ്റ് തൻ്റെ പിസ്റ്റൾ ഊരി വായുവിലേക്ക് രണ്ട് വട്ടം വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Related News