ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി സബാഹിയയിലെ എഞ്ചിനിയര്‍; കാരണം അറിഞ്ഞാൽ ഞെട്ടും

  • 23/05/2024

 


കുവൈത്ത് സിറ്റി: അൽ സബാഹിയയിലെ ഒരു എഞ്ചിനീയർ കണ്ണുകളുടെ നിറം കാരണം ഭാര്യയിൽ നിന്ന് വിവാഹമോചനം നേടി. ഭാര്യയുടെ നിറം പച്ചയാണെന്നാണ് എഞ്ചിനിയര്‍ കരുതിയത്. എന്നാല്‍, കോൺടാക്റ്റ് ലെൻസില്ലാതെ ഉണര്‍ന്ന സമയത്ത് ഭാര്യയുടെ കണ്ണുകളുടെ യഥാർത്ഥ നിറം ഇയാള്‍ തിരിച്ചറിയുകയായിരുന്നു. വഞ്ചന ആരോപിച്ച് വരൻ രാവിലെ തന്നെ ഭാര്യയുമായി തര്‍ക്കത്തിലായി. ഏതാനും മണിക്കൂറുകൾ മാത്രം നീണ്ട വിവാഹ ബന്ധം തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വിവാഹമോചനം നേടുകയായിരുന്നു.

കാഴ്‌ച പ്രശ്‌നത്തെത്തുടർന്ന് കോൺടാക്റ്റ് ലെൻസുകൾ ധരിച്ചിരുന്നതായും രാത്രിയിൽ മാത്രമാണ് അവ നീക്കം ചെയ്യുന്നതെന്ന് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് അതൊന്നും കേൾക്കാൻ തയാറായില്ല. വരൻ കണ്ണുകളുടെ നിറത്തെ കുറിച്ച് നേരത്തെ അന്വേഷിച്ചിരുന്നില്ല. കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വധുവിന് പച്ച കണ്ണുകളുണ്ടെങ്കിൽപ്പോലും മക്കള്‍ക്ക് ഇത് ലഭിക്കുമെന്ന് ഉറപ്പൊന്നും ഇല്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞെങ്കിലും വിവാഹമോചന തീരുമാനത്തില്‍ എഞ്ചിനിയര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

Related News