വിവിധ ഗവർണറേറ്റുകളിൽ പരിശോധന ക്യാമ്പയിൻ; നിയമലംഘനങ്ങള്‍ കണ്ടെത്തി ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി

  • 23/05/2024


കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിൽ പരിശോധന ക്യാമ്പയിൻ നടത്തി ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി. എട്ട് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഭക്ഷണ വില്‍പ്പന കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർമാർ ഹവല്ലി ഗവർണറേറ്റിലും പരിശോധന നടത്തി. ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലാളികളും ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ചെയ്യുന്ന തൊഴിലുടമകളും അടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന പരിശോധനയില്‍ അതോറിറ്റി നിരവധി ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നിരവധി ഗവർണറേറ്റുകളിൽ ഡസൻ കണക്കിന് നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.

Related News