കുവൈത്തി പൗരനെ കബളിപ്പിച്ച അര മില്യൺ ദിനാർ തട്ടിയെടുത്തു; പ്രവാസി സംഘം അറസ്റ്റിൽ

  • 24/05/2024


കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ കബളിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് സിറിയക്കാർ അടങ്ങുന്ന സംഘം അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസിൻ്റെ നിർദേശപ്രകാരം ക്യാപിറ്റൽ ഗവർണറേറ്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റാണ് ഇവരെ പിടികൂടിയത്. കുവൈത്തി പൗരനെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് അര മില്യൺ ദിനാർ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 

സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റുമായുള്ള സഹകരിച്ച് നടത്തിയ ശ്രമങ്ങളിലൂടെ, അധികൃതർ പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.

Related News