മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദജീജ് ഏരിയയിൽ പരിശോധന

  • 24/05/2024


കുവൈത്ത് സിറ്റി: ദജീജ് ഏരിയയിൽ മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ഓഡിറ്റ് ആൻ്റ് സർവീസസ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെൻ്റ് പരിശോധന ക്യാമ്പയിൻ നടത്തി. പരിശോധനയിൽ 27 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരസ്യങ്ങൾ പുതുക്കാത്തത്, പ്രവർത്തനങ്ങൾക്കായി ലൈസൻസില്ലാത്ത പരസ്യങ്ങൾ സ്ഥാപിക്കൽ, മുനിസിപ്പൽ ലൈസൻസുകളില്ലാത്ത സ്ഥലങ്ങൾ ചൂഷണം ചെയ്യുക, പരസ്യങ്ങൾ ശരിയായി പരിപാലിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗവർണറേറ്റിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റിംഗ്, ഫോളോ-അപ്പ് വകുപ്പ് ഡയറക്ടർ തലാൽ അൽ ഒഖാബ് പറഞ്ഞു. മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിന് ഇൻസ്പെക്ടർമാർ പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News