യാത്രക്കാരൻ്റെ മരണം; യൂറോപ്പിലേക്ക് പോവുകയായിരുന്ന വിമാനം കുവൈത്തിൽ ഇറക്കി

  • 25/05/2024


കുവൈത്ത് സിറ്റി: യൂറോപ്പിലേക്ക് പോവുകയായിരുന്ന ഗൾഫ് വിമാനം യാത്രക്കാരൻ്റെ മരണത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മെഡിക്കൽ എമർജൻസി കാരണം വിമാനം വിമാനം ഇറക്കുകയായിരുന്നു. ലാൻഡിംഗിന് ശേഷം ആംബുലൻസ് ഉദ്യോഗസ്ഥർ വ്യക്തിയെ പരിശോധിക്കുകയും ഫിലിപ്പിനോ പൗരനായ യാത്രക്കാരൻ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ആവശ്യമായ നടപടിക്രമങ്ങൾക്കുശേഷമാണ് വിമാനം യാത്ര തിരിച്ചത്.

Related News