കുവൈറ്റ് വീമാനത്താവളത്തിലെ വെടിവയ്പ്പ് ; ഉദ്യോഗസ്ഥനെ ഈജിപ്ത് കുവൈത്തിന് കൈമാറി

  • 26/05/2024


കുവൈത്ത് സിറ്റി: വിമാനത്താവളത്തിൽ വച്ച് തൻ്റെ മേലുദ്യോഗസ്ഥനായ കേണലിനോടുള്ള ദേഷ്യത്തിൽ ആകാശത്തേക്ക് വെടിയുതിർത്ത ഉദ്യോഗസ്ഥനെ ഈജിപ്ത് കുവൈത്തിന് കൈമാറി. യാത്രാ വിലക്ക് ഉള്ളവരുടെ പട്ടികയിൽ ഉൾപ്പെടുന്നതിന് മുമ്പ് കുവൈത്തിൽ നിന്ന് ഇയാൾ വിമാനത്താവളം വഴി ഈജിപ്തിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. കുവൈത്ത് വിമാനത്താവളത്തിൻറെ ജനറൽ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുന്ന ഒരു ഫസ്റ്റ് ലെഫ്റ്റനൻറ് ആണ് ഓഫീസിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

തൻ്റെ മേലുദ്യോഗസ്ഥനുമായുള്ള ചൂടേറിയ ടെലിഫോൺ വാക്കേറ്റത്തിന് ശേഷം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിനുള്ളിൽ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ലെഫ്റ്റനൻ്റിന് ലഭിച്ച വൈദ്യസഹായം സംബന്ധിച്ച തർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇത് നടപടിക്രമങ്ങൾ മറികടന്നുകൊണ്ടാണെന്നാണ് ആരോപണം. ഇതേ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഫസ്റ്റ് ലെഫ്റ്റനൻറ് വെടിയുതിർത്തത്. കേണലിനെ കണ്ടയുടൻ ലെഫ്റ്റനൻ്റ് തൻ്റെ പിസ്റ്റൾ ഊരി വായുവിലേക്ക് രണ്ട് വട്ടം വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുകയായിരുന്നു.

Related News