സൗദി ആഭ്യന്തര മന്ത്രിയെ അപമാനിച്ചു; 2000 ദിനാർ പിഴ

  • 28/05/2024

 


കുവൈത്ത് സിറ്റി: സൗദി ആഭ്യന്തര മന്ത്രിയെ അപമാനിച്ചതിന് ഹമീദ് ബുയാബെസിന് 2000 ദിനാർ പിഴ ചുമത്തിയത് കാസേഷൻ കോടതി ശരിവച്ചു. എന്നാൽ, സൗദി അറേബ്യയ്‌ക്കെതിരായ ശത്രുതാപരമായ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്ന് ബുയാബെസിനെ കോടതി വെറുതെവിട്ടിട്ടുണ്ട്. സൗദി ആഭ്യന്തര മന്ത്രിയെയും കസ്റ്റംസ് ജീവനക്കാരെയും അപമാനിച്ചും ടെലിഫോൺ ആശയവിനിമയം മനഃപൂർവം ദുരുപയോഗം ചെയ്തും എക്സിലൂടെ പ്രതികരണം നടത്തിയ കുറ്റകൃത്യങ്ങളാണ് ഹമീദ് ബുയാബെസിനെതിരെ പബ്ലിക്ക് പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. സൗദി നേതൃത്വത്തോടും ജനങ്ങളോടും തനിക്ക് ബഹുമാനമാണെന്ന് പറഞ്ഞ് ബുയാബെസ് കുറ്റങ്ങൾ നിഷേധിക്കുകയായിരുന്നു.

Related News