സിവിൽ ഐഡി ലഭിക്കുന്നതിന് 20 ദിനാർ കൈക്കൂലി; പ്രവാസികളടക്കം മൂന്നുപേർക്ക് ശിക്ഷ

  • 28/05/2024


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യിൽ ഡിപ്പാർട്ട്‌മെൻ്റ് തലവനായി സേവനമനുഷ്ഠിച്ച ഒരു പൗരനെ അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കാസേഷൻ കോടതി. 212,000 ദിനാർ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്തു. പ്രവാസികൾക്ക് ഓരോ സിവിൽ കാർഡും നൽകുന്നതിന് 20 ദിനാർ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി.

കുവൈത്തി പൗരനൊപ്പം രണ്ട് പ്രവാസികൾക്കും മൂന്ന് വർഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ട്. പ്രവാസികളിൽ ഒരാൾ ഈജിപ്തിൽ നിന്നും മറ്റൊരാൾ ബംഗ്ലാദേശിൽ നിന്നുമാണ്. എല്ലാ പ്രതികൾക്കുമെതിരെ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയത്. രണ്ട് പ്രവാസികൾ വഴിയുള്ള നിയമവിരുദ്ധ ഇടപാടുകൾ വഴി അഞ്ച് വർഷത്തിനിടെ പൗരൻ 106,000 ദിനാർ സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പബ്ലിക്ക് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

Related News