കുവൈത്തിന്റെ വികസന കുതിപ്പ്; അൽ സൂർ റിഫൈനറയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

  • 30/05/2024


കുവൈത്ത് സിറ്റി: അൽ സൂർ റിഫൈനറയുടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ഉദ്ഘാടനത്തിൽ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പങ്കെടുക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. അൽ സൂർ പെട്രോളിയം കോംപ്ലക്സിൽ ബുധനാഴ്ചയാണ് പരിപാടി നടന്നത്. ചടങ്ങിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പദ്ധതിയുടെ സ്മാരക ഫലകം ഹിസ് ഹൈനസ് അമീർ അനാച്ഛാദനം ചെയ്തു.

കുവൈത്തിന്റെ വികസന മുന്നേറ്റത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് അൽ സൂർ റിഫൈനറി. റിഫൈനറിക്ക് പ്രതിദിനം 615,000 ബാരൽ ഉൽപാദന ശേഷിയുണ്ടാകും. അൽ സൂർ റിഫൈനറി എല്ലാത്തരം എണ്ണകളും സ്വീകരിക്കാൻ പ്രാപ്തമണ്. കൂടാതെ ഫ്യൂവൽ ഓയിൽ, ഡീസൽ, നാഫ്ത, ലോ സൾഫർ ഫ്യൂവൽ ഓയിൽ തുടങ്ങിയ ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാനും കഴിയും. റിഫൈനറിയുമായി ചേർത്തിട്ടുള്ള തുറമുഖം വഴി ഈ ഉൽപന്നങ്ങൾ മേഖലയിലെയും ലോകത്തെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധിക്കും.

Related News