ഭവനങ്ങൾക്ക് ഏറ്റവും ഉയർന്ന വാടക ക്യാപിറ്റൽ, ഹവല്ലി ​ഗവർണറേറ്റുകളിൽ

  • 30/05/2024


കുവൈത്ത് സിറ്റി: എല്ലാത്തരം നിക്ഷേപ സ്വത്തുക്കളുടെയും ഒക്യുപെൻസി നിരക്ക് 87 മുതൽ 90 ശതമാനമായി തുടരുന്നുവെന്ന് കെഎഫ്എച്ച് റിപ്പോർട്ട്. 2024 ൻ്റെ ആദ്യ പാദത്തിലെ റിയൽ എസ്റ്റേറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ ഹൗസിംഗ് റെൻ്റൽ ട്രെൻഡുകൾ, ഏരിയയും പ്രോപ്പർട്ടിയുടെ വലിപ്പവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിന് മാറ്റങ്ങളും വരുന്നുണ്ട്. സ്വകാര്യ ഭവന വിലകളിൽ നേരിയ കുറവുണ്ടായതോടെ ചില സ്ഥലങ്ങളിൽ വാടക മൂല്യം ചെറുതായി കുറഞ്ഞു, മറ്റുള്ളിടങ്ങളിൽ സ്ഥിരത നിലനിർത്തി.

ജോലിസ്ഥലങ്ങൾക്കും ഷോപ്പിംഗ് ഏരിയകൾക്കും സമീപം ഫ്ളാറ്റുകൾക്കും വീടുകൾക്കും ശക്തമായ ഡിമാൻഡ് ഉണ്ട്. ഭവന വിതരണത്തിനായി കാത്തിരിക്കുന്ന പൗരൻമാരുടെ എണ്ണവും വാടക വർധിപ്പിച്ചു. ഒരു സ്വകാര്യ ഹൗസിംഗ് കെട്ടിടത്തിലെ (400 ചതുരശ്ര മീറ്റർ വസ്തുവിനുള്ളിൽ 135 ചതുരശ്ര മീറ്റർ) ഒരു സാധാരണ മൂന്ന് കിടപ്പുമുറി, നാല് ബാത്ത്റൂം വരുന്ന യൂണിറ്റിന്, 2023 നാലാം പാദം മുതൽ നിരക്കിൽ മാറ്റമില്ല. എന്നാൽ, 2024 ഒന്നാം പാദത്തിന്റെ അവസാനത്തിൽ ശരാശരി വാടക 482 ദിനാർ ആയിരുന്നു. ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രതിവർഷം 570 ദിനാർ ശരാശരി വാടക ലഭിച്ചു. ക്യാപിറ്റൽ, ഹവല്ലി ​ഗവർണറേറ്റകളിലാണ് ഏറ്റവും ഉയർന്ന വാടകയുള്ളത്.

Related News