നാളെ കുവൈത്തിൽ കൊടുംചൂട്; കാലാവസ്ഥാ മുന്നറിയിപ്പ്

  • 30/05/2024



കുവൈത്ത് സിറ്റി: രാജ്യത്ത് നാളെ താപനില 49 ഡി​ഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിദ​ഗ്ധർ. വാരാന്ത്യത്തിൽ കനത്ത ചൂടായിരുന്നു അനുഭവപ്പെടുക. ഇന്ന് രാത്രിയിലും കാലാവസ്ഥ ചൂടുള്ളതായിരിക്കും. മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. രാത്രിയിലെ കുറഞ്ഞ താപനില 31 മുതൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയായിരിക്കും. നാളെ, വെള്ളിയാഴ്ചയും കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. 

മണിക്കൂറിൽ 8 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയേക്കും. പരമാവധി താപനില 46 നും 49 ഡി​ഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അതേസമയം 1 മുതൽ 4 അടി വരെ തിരമാല ഉയർന്ന് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം മുന്നറിയിപ്പ് നൽകി. നാളെ രാത്രിയും സമാനമായി 12 മുതൽ 45 കിലോമീറ്റർ വരെ വേ​ഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. കുറഞ്ഞ താപനില 32 മുതൽ 35 ഡി​ഗ്രി സെൽഷ്യസ് വരെയായിരിക്കും 2 മുതൽ 6 അടി വരെ തിരമാല ഉയർന്ന് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു.

Related News