അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ; വാഹനം നശിപ്പിക്കും

  • 01/06/2024


കുവൈത്ത് സിറ്റി: മറ്റുള്ളവരുടെ ജീവന് അപകടകരമായ രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ നടപടികളുടെ ഭാഗമായാണ് തീരുമാനം. ട്രാഫിക് ക്യാമ്പയിനുകൾ വഴിയും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ലോജിസ്റ്റിക്‌സ് ആൻ്റ് കാറ്ററിങ്ങിൻ്റെ സഹകരണത്തോടെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വാഹനങ്ങൾ പിടിച്ചെടുക്കുകയും തകർക്കുകയും ചെയ്യും.

Related News