താപനില ശരാശരിയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ; മുന്നറിയിപ്പുമായി കുവൈത്തിലെ കാലാവസ്ഥ വിദ​ഗ്ധൻ

  • 01/06/2024


കുവൈത്ത് സിറ്റി: രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്ന റെക്കോർഡ് താപനില ശരാശരിയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ. ഇന്ത്യൻ മൺസൂൺ താഴ്ന്ന പ്രദേശത്തെ ബാധിച്ചതും ഇറാഖിൽ നിന്ന് കുവൈത്തിന് വടക്കുള്ള താഴ്‌വരകളിലും മരുഭൂമി പ്രദേശങ്ങളിലും വരണ്ടുണങ്ങിയ ചൂടുള്ള കാറ്റും താപനിലയിൽ ഗണ്യമായ വർധനവിനും തീവ്രമായ ചൂടിനും കാരണണായി. അസാധാരണമായ അവസ്ഥയിലാണ് ഇപ്പോഴത്തെ ചൂട്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങളും എൽ നിനോ പ്രതിഭാസത്തിൻ്റെ ഫലവും ഇതിന് കാരണമാണ്. ശൈത്യകാലത്തും വസന്തകാലത്തും അസാധാരണമായ കനത്ത മഴയും വേനൽക്കാലത്ത് ഉഷ്ണതരംഗവുമാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News