കുവൈത്തിൽ സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശികൾക്ക് യാത്രാ വിലക്ക്; പുതിയ തീരുമാനങ്ങൾ അറിയാം

  • 01/06/2024

 


കുവൈത്ത് സിറ്റി: സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശികളുടെ യാത്രാ വിലക്ക് സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ച് പബ്ലിക് പ്രോസിക്യൂട്ടർ. വിദേശികൾക്ക് ചുമത്തിയ പിഴ ഈടാക്കാത്ത സംഭവങ്ങളുടെ എണ്ണം വർധിച്ചതിന്റെ ഫലമായുണ്ടാകുന്ന പ്രശ്നങ്ങൾ ഈ വിഷയത്തിന്റെ ചുമതലയുള്ള സമിതി അവലോകനം ചെയ്തു. പിഴ ഈടാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. പിഴ അടയ്‌ക്കാത്ത സാഹചര്യത്തിലോ അപ്പീൽ തീർപ്പുകൽപ്പിക്കാത്ത സാഹചര്യത്തിലോ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിദേശികൾ യാത്ര ചെയ്യുന്നത് വിലക്കാനുള്ള തീരുമാനം കമ്മിറ്റി പുറപ്പെടുവിച്ചു. ഇത്തരം കേസുകളിൽ പിഴ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന വിദേശികളുടെ യാത്രാ വിലക്ക് അവർ മുഴുവൻ പിഴയും അടച്ചാൽ തനിയെ ഇല്ലാതാകും.

Related News