കുവൈറ്റ് മൃഗശാല അടച്ചിട്ട് നാല് വര്ഷം; നിരാശ പങ്കുവെച്ച് കുവൈത്തികളും പ്രവാസികളും

  • 02/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ മൃഗശാല നാല് വർഷമായി അടച്ചിട്ടിരിക്കുന്നതിലുള്ള വിഷമം പങ്കുവെച്ച് പൗരന്മാരും താമസക്കാരും. വെള്ളക്കടുവ, വെളുത്ത മയിൽ തുടങ്ങിയ അപൂർവ ഇനങ്ങളുൾപ്പെടെ വൈവിധ്യമാർന്ന വന്യജീവികളുടെ ഒരു കുടയാണ് കുവൈത്തിലെ മൃഗശാല. മഹാമാരി പടര്‍ന്ന സമയത്ത് മൃഗശാല താൽക്കാലികമായി അടച്ചിടുകയായിരുന്നു. എന്നാല്‍, നിയന്ത്രണങ്ങൾ നീക്കുമ്പോൾ മൃഗശാല വീണ്ടും തുറക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, എന്തുകൊണ്ടാണ് ഇപ്പോഴും മൃഗശാല അടച്ചിട്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്. 

അടച്ചുപൂട്ടുന്നതിന് മുമ്പ് പൗരന്മാരും താമസക്കാരും പതിവായി മൃഗശാല സന്ദർശിച്ചിരുന്നു. സ്കൂള്‍ കുട്ടികളുടെ യാത്രകളുടെ പ്രിയപ്പെട്ട ഇടമായിരുന്നു മൃഗശാല. ചെറിയ ക്ലാസിലെ വിദ്യാർത്ഥികളെ പിക്നിക്കിനായി മൃഗശാലയിലേക്ക് കൊണ്ടുപോകുമായിരുന്നു. പാഠപുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള മൃഗങ്ങളെ നേരിട്ട് കാണുന്നത് അവർക്ക് ഒരു വലിയ അനുഭവമായിരുന്നു. മഹാമാരിയെ തുടര്‍ന്ന് മൃഗശാല പൂട്ടി. ഇപ്പോള്‍ അതിന് അവസരം ലഭിക്കുന്നില്ലെന്ന് ഒരു അധ്യാപിക പറഞ്ഞു.

Related News