കുവൈത്ത് ഹോസ്പിറ്റലുകളിലെ മോഷണം; പ്രതി അറസ്റ്റിൽ

  • 02/06/2024


കുവൈത്ത് സിറ്റി: ആശുപത്രിയിലെ ഓഫീസിലും രോഗികളുടെ മുറിയിലും മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ഇതോടെ 14 അജ്ഞാത മോഷണക്കേസുകളുടെ രഹസ്യങ്ങളാണ് പുറത്ത് വരുന്നത്. ഫർവാനിയയിലെയും തലസ്ഥാന ഗവർണറേറ്റുകളിലെയും ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാരുടെ ഓഫീസുകളിലും രോഗികളുടെ മുറികളിലും മുഖംമൂടിയും സൺഗ്ലാസും ധരിച്ച് അജ്ഞാതനായ ഒരാൾ പ്രവേശിച്ച് മോഷണം നടത്തുകയായിരുന്നു. ഈ സംഭവങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കുവൈത്തി പൗരനാണ് ഈ മോഷണങ്ങള്‍ പിന്നില്ലന്ന് അന്വേഷണത്തില്‍ വ്യക്തമായി. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി നേടി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News