തെറ്റായ വിവരങ്ങൾ അടങ്ങിയ വാർത്തകൾ പ്രസിദ്ധീകരിക്കരുത്; കര്‍ശന നിര്‍ദേശവുമായി പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷൻസ്

  • 02/06/2024


കുവൈത്ത് സിറ്റി: തെറ്റായ വിവരങ്ങൾ അടങ്ങിയ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി വാർത്താ വിതരണ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷൻസ് ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ലാഫി അൽ സുബൈ. തെറ്റായ വിവരങ്ങൾ അടങ്ങിയ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാനും ഉയർന്ന പ്രൊഫഷണലിസത്തോടും ദേശീയ ഉത്തരവാദിത്തത്തോടും കൂടി പ്രവർത്തിക്കാനുമാണ് അദ്ദേഹത്തിന്‍റെ ആഹ്വാനം.

സോഷ്യൽ മീഡിയ സൈറ്റുകളിലെ ചില വാർത്താ അക്കൗണ്ടുകൾ തെറ്റായ വിവരങ്ങളും വിശകലനങ്ങളും അടങ്ങിയ വാർത്തകൾ അടുത്തിടെ പ്രസിദ്ധീകരിച്ചു. നിയമപരമായ നടപടികൾ ഇവര്‍ നേരിടേണ്ടി വരും. വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അതീവ ശ്രദ്ധ പുലര്‍ത്തണം. പ്രസിദ്ധീകരിക്കുന്ന എല്ലാ തെറ്റായ വാർത്തകളുടെയും ഉത്തരവാദിത്തം അവര്‍ വഹിക്കണമെന്നും പ്രൊഫഷണൽ മാധ്യമ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് നിയമലംഘനം നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News