വിദ്യാഭ്യസ യോഗ്യതകളുടെ അക്രഡിറ്റേഷൻ; ഇലക്ട്രോണിക് സേവനങ്ങൾ വിപുലീകരിച്ച് മാൻപവർ അതോറിറ്റി

  • 03/06/2024


കുവൈത്ത് സിറ്റി: അക്കാദമിക് യോഗ്യതകളുടെ അക്രഡിറ്റേഷനായുള്ള അഭ്യർത്ഥന ഉൾപ്പെടുത്തുന്നതിനായി കമ്പനികൾക്കായി ഇലക്ട്രോണിക് സേവനങ്ങൾ വിപുലീകരിച്ച് മാൻപവർ അതോറിറ്റി. സെക്കൻഡറി സ്കൂൾ മുതൽ ഡോക്ടറേറ്റ് ബിരുദങ്ങൾ വരെയുള്ള വിദ്യാഭ്യാസ നിലവാരങ്ങളും യോഗ്യതകളും അക്രഡിറ്റുചെയ്യുന്നതിന് ആവശ്യമായ രേഖകളാണ് സമർപ്പിക്കാനാവുക. അപേക്ഷകർ അവരുടെ ഹൈസ്കൂൾ സർട്ടിഫിക്കറ്റിൻ്റെ (ഗ്രേഡ് 12) ഗ്രേഡുകളും എല്ലാ അധ്യയന വർഷങ്ങളിലെയും ഗ്രേഡുകളുടെ യഥാർത്ഥ ട്രാൻസ്ക്രിപ്റ്റും നൽകണം.

ഡിപ്ലോമയുള്ളവർക്കും ഉയർന്ന ബിരുദധാരികൾക്കും ആവശ്യമായ സ്റ്റാമ്പുകളോടുകൂടിയ അസൽ സർട്ടിഫിക്കറ്റുകളും ഏതെങ്കിലും വിദേശ സർട്ടിഫിക്കറ്റുകളുടെ ട്രാൻസലേഷനുകളും നിർബന്ധമാണ്. കൂടാതെ, ചില തൊഴിലുകൾക്ക് പ്രൊഫഷണൽ പ്രാക്ടീസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നുള്ള അംഗീകാരം/ലൈസൻസ് ആവശ്യമാണ്. ബാധകമെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള തുല്യത സർട്ടിഫിക്കേറ്റും നൽകണം. വർക്ക് പെർമിറ്റ് പുതുക്കലുകൾക്കായി അവ കാലഹരണപ്പെടുന്നതിന് മൂന്ന് മാസം മുമ്പ് രേഖകൾ അപ്‌ലോഡ് ചെയ്യണം.

Related News