കുവൈറ്റ് ഹൈവേകളിലെ ഗ്യാസ് സ്റ്റേഷനുകൾക്ക് സമീപം പ്രാർത്ഥനാ ഹാൾ സ്ഥാപിക്കണമെന്ന് നിർദേശം

  • 05/06/2024


കുവൈത്ത് സിറ്റി: ഹൈവേകളിലെ ഗ്യാസ് സ്റ്റേഷനുകൾക്ക് സമീപം പ്രാർത്ഥനാ ഹാൾ സ്ഥാപിക്കണമെന്ന് നിർദേശം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതിനൊപ്പം ശുചിമുറികളും സജ്ജീകരിക്കാനുമുള്ള നിർദേശം മുൻസിപ്പൽ കൗൺസിൽ അംഗം നാസർ അൽ ജദാൻ ആണ് സമർപ്പിച്ചത്. ഹൈവേകളിലെ പെട്രോൾ പമ്പുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കൊപ്പം പ്രാർത്ഥനാ ഹാൾ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കുന്നത് കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈവേ വഴി പോകുമ്പോൾ പ്രാർത്ഥനാ ഹാളുകളുടെ ആവശ്യത്തെ കുറിച്ച് നിരവധി പൗരന്മാരിൽ നിന്നുള്ള അഭിപ്രായങ്ങളാണ് നിർദ്ദേശം സമർപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Related News