ചോദ്യപേപ്പർ ചോർന്ന സംഭവം; 25 ജീവനക്കാർക്ക് സസ്പെൻഷൻ

  • 05/06/2024


കുവൈത്ത് സിറ്റി: ഗ്രേഡ് 12 ഇസ്ലാമിക് സ്റ്റഡീസ് ചോദ്യപേപ്പറിൻ്റെ ചോർന്ന സംഭവത്തിൽ കടുത്ത നടപടികൾ. പരീക്ഷാ പേപ്പറിൻ്റെയും ഉത്തരക്കടലാസിൻ്റെയും ചോർച്ചയും മാതൃകാ ഉത്തരങ്ങൾ അടങ്ങിയ കൈയക്ഷര രേഖയുമാണ് പുറത്ത് വന്നത്. ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാൻ തീരുമാനം വന്നിരുന്നു. കുവൈത്തിൽ ഇത്തരമൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പരീക്ഷയുടെ ദിവസം അതിരാവിലെ അതായത് ചോദ്യപേപ്പറുകൾ സ്കൂളുകളിൽ എത്തിക്കുന്നതിന് മുമ്പ് ടെലിഗ്രാമിലൂടെ ചോദ്യപേപ്പർ പ്രചരിക്കുകയായിരുന്നു.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച ജിസിസി ഫോറത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഖത്തറിലേക്കുള്ള തൻ്റെ യാത്ര വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി അദേൽ അൽ അദ്വാനി ഇതോടെ റദ്ദാക്കുകയും ചെയ്തു. പകരം അദ്ദേഹം ആദ്യം വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഹെഡ് ഓഫീസിലേക്ക് പോയ ശേഷം ബ്ലിഷിംഗ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. 12-ാം ക്ലാസ് പരീക്ഷ ചോർച്ചയിൽ 25 ജീവനക്കാരെ സസ്പെൻഡ് ചെയ്തുവെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Related News