അനധികൃത നിർമ്മാണം, വഴിയോര കച്ചവടം; ജലീബിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ

  • 11/06/2024


കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ നിർദ്ദേശങ്ങളെ തുടർന്ന് ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് പരിശോധനകൾ നടത്തി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി നാസർ അൽ അത്ബി അൽ സബാഹ്. ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സാലിഹ് ഉഖ്‌ല അൽ അസ്മി, ഫർവാനിയ മുനിസിപ്പാലിറ്റി സെക്ടർ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുബാറക് അൽ കബീർ അടക്കം ഉന്നത നേതൃത്വങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ജലീബ് അൽ ഷുവൈക്കിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നത് ഫർവാനിയ ഗവർണറേറ്റിൻ്റെ മുൻഗണനയാണെന്ന് ഗവർണർ വ്യക്തമാക്കി. പ്രദേശത്തിൻ്റെ സവിശേഷമായ ജനസംഖ്യാ ഘടന അദ്ദേഹം വിലയിരുത്തി. രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിൽ കാണപ്പെടാത്ത അവസ്ഥയാണ് ജലീബിലുള്ളത്. സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന അനധികൃത നിർമ്മാണം, വഴിയോര കച്ചവടം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ഫർവാനിയ ഗവർണർ പറഞ്ഞു.

Related News